ദുര്‍ഗ നാഗ്പാലിനെ പിന്തുണച്ച ദളിത് എഴുത്തുകാരനെ അറസ്റ്റു ചെയ്തു

ലക്നൗ| WEBDUNIA|
PRO
PRO
ദുര്‍ഗ നാഗ്പാല്‍ ഐഎ‌എസിനെ പിന്തുണച്ച ദളിത് എഴുത്തുകാരനെ അറസ്റ്റു ചെയ്തു. മണല്‍ മാഫിയക്കെതിരെ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ സസ്പെന്‍ഡ് ചെയ്ത ദുര്‍ഗ നാഗ്പാലിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയ ദളിത് എഴുത്തുകാരനായ കന്‍വാല്‍ ഭാര്‍ട്ടിയെയാണ് അറസ്റ്റ് ചെയ്തത്.

മുസ്ലീം പള്ളിയുടെ മതില്‍ പൊളിച്ച് വര്‍ഗീയ വികാരം ഇളക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് അഖിലേഷ് യാദവ് സര്‍ക്കാര്‍ ദുര്‍ഗ നാഗ്പാലിനെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന് രണ്ട് നിലപാടാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കന്‍വാല്‍ ഭാര്‍ട്ടി വിമര്‍ശിച്ചു.

യുപി മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രി അസം ഖാന്‍റെ മണ്ഡലത്തിലെ സാമുദായികമായി ഏറെ പ്രശ്നമായി മാറിയ റാംപൂര്‍ ജില്ലയിലെ പള്ളി പൊളിക്കലിനെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചു. റാംപൂര്‍ ജില്ലയിലെ പഴയ മദ്രസ പൊളിക്കുകയും അത് തടയാന്‍ ശ്രമിച്ച മദ്രസയുടെ മേല്‍നോട്ടം വഹിക്കുന്നയാളെ ജയിലിലാക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായില്ല. അവിടെ ഭരിച്ചിരുന്നത് അസം ഖാനാണ് അഖിലേഷ് യാദവല്ല, അതാണ് നടപടിയുണ്ടാകാതിരുന്നത്.

എന്നിങ്ങനെ പോകുന്നു ഭാര്‍ട്ടിയുടെ ഫേസ്ബുക്ക് പരാമര്‍ശങ്ങള്‍. തുടര്‍ന്ന് അസം ഖാന്‍റെ സഹായി ഷഫാഖത്ത് ഷാനു ഖാന്‍റെ പരാതിയെത്തുടര്‍ന്നാണ് കന്‍വാല്‍ ഭാര്‍ട്ടിയെ അറസ്റ്റ് ചെയ്തത്. ഭാര്‍ട്ടിയെ കോടതിയില്‍ ഹാജരിക്കിയപ്പോള്‍ എന്താണ് ഭാര്‍ട്ടിയുടെ അറസ്റ്റിനുള്ള കാരണമെന്ന് ആരാഞ്ഞു.

ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കന്‍വാല്‍ ഭാര്‍ട്ടിക്ക് ജാമ്യം അനുവദിച്ചു. ആവിഷ്കാര സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണ് തന്‍റെ അറസ്റ്റെന്ന് കന്‍വാല്‍ ഭാര്‍ട്ടി ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :