ദിപ്ഡ ദര്‍വാസ കേസില്‍ 21 പേര്‍ക്ക് ജീവപര്യന്തം

അഹമ്മദാബാദ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO

ഗുജറാത്ത് കലാപത്തിലെ ദിപ്ഡ ദര്‍വാസ കേസില്‍ 21 പേര്‍ക്ക് ജീവപര്യന്തം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒരാളെ ഒരുവര്‍ഷം തടവിനും വിധിച്ചു.

61 പേരെ വെറുതെ വിട്ടു. ബി ജെ പി എം എല്‍ എ പ്രഹ്ലാദ്ഭായി മോഹന്‍ലാല്‍ പട്ടേലും വെറുതെ വിടപ്പെട്ടവരിലുണ്ട്.

മെഹ്‌സാന കോടതി ജഡ്ജി എസ് സി ശ്രീവാസ്തവയാണ് വിധി പ്രസ്താവിച്ചത്. സംശയത്തിന്‍റെ ആനുകൂല്യത്തിലാണ് പ്രഹ്ലാദ്ഭായി മോഹന്‍ലാല്‍ പട്ടേല്‍ വിട്ടയയ്ക്കപ്പെട്ടത്.

2002 ഫെബ്രുവരി 28നായിരുന്നു ദിപ്ഡ ദര്‍വാസ സംഭവം നടന്നത്. കലാപത്തില്‍ ഒരു കുടുംബത്തിലെ 11 പേരാണ് കൊല്ലപ്പെട്ടത്. 65കാരിയായ ഒരു സ്ത്രീയും രണ്ട് കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :