തെലങ്കാനാ പ്രക്ഷോഭം; കര്‍ഫ്യൂ താല്‍ക്കാലികമായി പിന്‍‌വലിച്ചു

വിശാഖപട്ടണം| WEBDUNIA| Last Modified വെള്ളി, 11 ഒക്‌ടോബര്‍ 2013 (13:34 IST)
PTI
തെലങ്കാനാ പ്രക്ഷോഭത്തെ തുടര്‍ന്ന് വിസിയ നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ താല്‍ക്കാലികമായി പിന്‍വലിച്ചു. രാവിലെ ഏഴുമുതല്‍ വൈകീട്ട് നാലുമണി വരെയാണ് ഇളവ്.

ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാനാണ് ഒന്‍പത് മണിക്കൂര്‍ നേരത്തേക്ക് ഇളവ് നല്‍കിയിരിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് 300 ലേറെ പേരെ പോലീസ് കരുതല്‍ തടങ്കലില്‍ ആക്കിയിട്ടുണ്ട്.

നഗരത്തില്‍ അര്‍ദ്ധസൈനികവിഭാഗവും പോലീസും പട്രോളിങ് തുടരുന്നുമുണ്ട്. സംഘര്‍ഷം നിയന്ത്രണാധീതമായതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രി മുതല്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :