തസ്ലീമ വീണ്ടും, സായിക്ക് വേണ്ടി പ്രാര്‍ത്ഥിക്കരുതെന്ന്!
മുംബൈ|
WEBDUNIA|
WD
ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന് വീണ്ടും വിവാദം സൃഷ്ടിക്കുന്നു. സായിബാബയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കരുത് എന്ന് ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറിന് ട്വിറ്ററിലൂടെ നല്കുന്ന ഉപദേശവും ട്വിറ്ററില്‍ ബാബയ്ക്കെതിരെ നടത്തിയ രൂക്ഷമായ അഭിപ്രായ പ്രകടനങ്ങളുമാണ് ഇവരെ ഇപ്പോള്‍ വാര്‍ത്തകളിലെത്തിക്കുന്നത്.
ബാബയുടെ മരണത്തില്‍ എന്തിനാണ് ദു:ഖിക്കുന്നത്. ബാബയ്ക്ക് 86 വയസ്സുണ്ട്, മരിക്കാന്‍ അനുവദിക്കണം. സച്ചിന് ബാബയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചത് എന്നെ നിരാശപ്പെടുത്തുന്നു എന്നും തസ്ലീമയുടെ വിവാദ ട്വീറ്റില്‍ പറയുന്നു. സത്യ സായി ബാബ മരിച്ചു. അദ്ദേഹം 2022 - ല്‍ മരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, വളരെ നേരത്തെ മരണം നടന്നു എന്നും ഇവര്‍ ഇതിനു മുമ്പ് ട്വീറ്റ് ചെയ്തിരുന്നു.
ഇനിയാരും നഖത്തിനടിയില്‍ ഭസ്മത്തിന്റെ ചെറുഗോളങ്ങള്‍ സൂക്ഷിച്ചു വച്ച് മുഷ്ടിചുരുട്ടി അത് പൊടിച്ച് വിഭൂതി സൃഷ്ടിക്കില്ല എന്ന് ആശിക്കാം എന്നും തസ്ലീമ നസ്രീന് മറ്റൊരു ട്വീറ്റില്‍ പറയുന്നു. തന്റെ എഴുത്തിലൂടെയല്ലാതെ വിവാദങ്ങളിലൂടെയാണ് തസ്ലീമ പലപ്പോഴും മാധ്യമ ശ്രദ്ധ നേടുന്നത്. 1994 -ല്‍ തന്റെ പുസ്തകത്തില്‍ ഇസ്ലാമിക മൌലികവാദത്തെ വിമര്‍ശിച്ചതിലൂടെ ഇവര്‍ക്ക് രാജ്യം വിടേണ്ടി വന്നു. വധഭീഷണി നേരിടുന്ന ഇവര്‍ അന്നുമുതല്‍ വിദേശ രാജ്യങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.