ഇന്ത്യയില്‍ ജനസംഖ്യ കുറയുന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 31 മാര്‍ച്ച് 2011 (12:40 IST)
PRO
PRO
ഇന്ത്യയിലെ ജനസംഖ്യാ വര്‍ദ്ധനവിന് തടയിടാന്‍ സര്‍ക്കാര്‍ നടന്നുന്ന ശ്രമങ്ങള്‍ ഫലപ്രാപ്തി കൈവരിക്കുകയാണ്. പതിഞ്ചാം ദേശീയ സെന്‍സസ് റിപ്പോര്‍ട്ട് ആണ് ഇത് സംബന്ധിച്ച ശുഭസൂചന നല്‍കുന്നത്. 2010-11 കാലയളവില്‍ നടത്തിയ സെന്‍സസ് വിവരങ്ങള്‍ പ്രകാരം ഇന്ത്യയിലെ ജനസഖ്യ 121.02 കോടിയായി വര്‍ദ്ധിച്ചതായി കണ്ടെത്തി. ജനസംഖ്യയില്‍ 18 കോടിയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2001-ല്‍ 21.15 ശതമാനം വര്‍ദ്ധനയാണ് ജനസംഖ്യയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 2011-ല്‍ 17.64 ശതമാനമായി ഇത് കുറയ്ക്കാനായി എന്നതാണ് നേട്ടം.

രാജ്യത്ത് ജനസംഖ്യാനിരക്ക് കുറയുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇടം പിടിച്ചു. രാജ്യത്തെ പുരുഷന്‍മാരുടെ എണ്ണം 62 കോടി 32 ലക്ഷവും സ്ത്രീകളുടെ എണ്ണം 58 കോടി 62 ലക്ഷവുമായി വര്‍ദ്ധിച്ചു. 1000 പുരുഷന്‍മാര്‍ക്ക് 1084 സ്ത്രീകള്‍ എന്ന നിരക്കിലാണ് ഇപ്പോഴത്തെ ജനസംഖ്യ.

കേന്ദ്രആഭ്യന്തര സെക്രട്ടറി ജി കെ പിള്ള, രജിസ്ട്രാര്‍ ജനറല്‍ ഡോ ടി ചന്ദ്രമൗലി എന്നിവരാണ് ഡല്‍ഹിയില്‍ സെന്‍സസ് വിവരങ്ങള്‍ പുറത്തുവിട്ടത്. കുട്ടികളുടെ എണ്ണം കുറയുന്ന ജില്ലകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് പത്തനംതിട്ട ഇടം പിടിച്ചു.

ജനസംഖ്യയില്‍ ഒന്നാംസ്ഥാനം ഉത്തര്‍ പ്രദേശിന് തന്നെയാണ്. ജനസാന്ദ്രത കൂടുതല്‍ ഡല്‍ഹിയിലാണ്. ചണ്ഡിഗഡും തൊട്ടുപിന്നില്‍ ഉണ്ട്. അരുണാചല്‍ പ്രദേശാണ് ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം.

യു എസ് എ, ഇന്തോനേഷ്യ, ബ്രസീല്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ ജനസംഖ്യ ഒത്തുചേര്‍ന്നാല്‍ ഇന്ത്യയുടെ നിലവിലെ ജനസംഖ്യയോളം വരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :