തന്തൂരി കൊലക്കേസില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുശീല്‍ ശര്‍മ്മയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. ഭാര്യയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ നൈന സഹാനിയെ കൊലപ്പെടുത്തിയ കേസില്‍ സുശീല്‍ ശര്‍മ്മയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു.
പ്രതിക്ക് മനപരിവര്‍ത്തനത്തിന് സാധ്യതയുണ്ടെന്നും നേരത്തെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ജസ്റ്റിസ് പി സദാശിവം പറഞ്ഞു.1995 ജൂലൈ രണ്ടിനാണ് കോളിളക്കം സൃഷ്ടിച്ച തന്തൂരി കൊലപാതകം അരങ്ങേറിയത്.
2003ല്‍ വിചാരണക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി സുശീലിന് വധശിക്ഷ വിധിച്ചു. 2007ല്‍ ഡല്‍ഹി ഹൈക്കോടതി വിധി ശരിവെച്ചു. പിന്നീട് വിധിക്കെതിരെ സുശീല്‍ സുപ്രീംകോടതിയെ സമീപിച്ചു. ഒടുവില്‍ സുപ്രീം കോടതി വധശിക്ഷ റദ്ദാക്കി.
തന്തൂരി കൊലപാതകം ഒരു പ്രണയകഥയുടെ അന്ത്യം- അടുത്തപേജ്