യുദ്ധക്കുറ്റം; ബംഗ്ലാദേശ് രാഷ്ട്രീയ നേതാവിന് വധശിക്ഷ

ധാക്ക| WEBDUNIA|
PRO
ബംഗ്ലാദേശ് പ്രതിപക്ഷ കക്ഷി നേതാവും ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറിയുമായ അബ്ദുള്‍ ഖാദര്‍ മുല്ലക്ക് സുപ്രീം കോടതി വധശിക്ഷ വിധിച്ചു.

1971ല്‍ പാകിസ്ഥാനില്‍ സ്വതന്ത്രസമരത്തിനിടെ മുല്ലയുടെ നേതൃത്വത്തിലുണ്ടായ കലാപത്തില്‍ മുപ്പതു ലക്ഷം പേര്‍ കൊല്ലപ്പെട്ടുവെന്നതാണ് കേസ്. മുല്ലയ്‌ക്കെതിരെ ചുമത്തിയ ആറു കുറ്റങ്ങളില്‍ കൊലപാതകമടക്കം അഞ്ചിലും കുറ്റക്കാരനാണെന്ന് യുദ്ധകുറ്റങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക ട്രൈബൂണല്‍ കണ്ടെത്തിയിരുന്നു.

യുദ്ധകാലത്ത് മിര്‍പൂര്‍ കേന്ദ്രീകരിച്ച് കലപാം അഴിച്ചുവിട്ടത് മുല്ലയാണെന്നാണ് സര്‍ക്കാര്‍ വാദിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തന്നോട് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നാണ് മുല്ലയുടെ നിലപാട്. യുദ്ധത്തില്‍ 30 ലക്ഷം പേര്‍ കൊല്ലപ്പെട്ടുവെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ മരണസംഖ്യ മൂന്നു ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും മധ്യേയാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

മുല്ലയ്ക്ക് കീഴ്‌കോടതി ഫെബ്രുവരിയില്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി വധശിക്ഷയായി ഉയര്‍ത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :