ഡല്‍ഹി ഹൈക്കോടതിയുടെ 47 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ഒരു വനിത ചുമതലയേറ്റു.
ആന്ദ്രാപ്രാദേശ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരിലൊരാളായ ജസ്സ്റ്റിസ് രോഹിണിയാണ് ഇന്ന് ചുമതലയേറ്റത്. ജസ്റ്റിസ് രോഹിണിക്ക് ഇനി നാലുവര്‍ഷത്തെ സര്വീസുകൂടിയുണ്ട്.
1955 ഏപ്രില്‍ 14ന് വിശാഖപട്ടണത്താണ് രോഹണി ജനിച്ചത്. ഹൈദരാബാദിലെ ഒസ്മാനിയ സല്വകലാശാലയില് നിന്ന് ബിരുദം നേടി. ആന്ധ്രാ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജ് ഒഫ് ലോയില്‍ നിന്നാണ് ഇവര്‍ നിയമബിരുദം നേടിയത്.