ഡല്‍ഹിയില്‍ എക്സിറ്റ് പോളും തോറ്റു

ന്യൂഡല്‍ഹി| Joys Joy| Last Modified ചൊവ്വ, 10 ഫെബ്രുവരി 2015 (12:53 IST)
ഡല്‍ഹിയില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി ജെ പിയും കോണ്‍ഗ്രസും മാത്രമല്ല ഇത്തവണ എക്സിറ്റ് പോളും തോറ്റു. എ എ പിക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിച്ച ആക്‌സിസ്- എ പി എം പോള്‍ പോലും 53 സീറ്റ് ആയിരുന്നു എ എ പിക്ക് പ്രഖ്യാപിച്ചത്. ആം ആദ്‌മി പാര്‍ട്ടി നടത്തിയ പോളില്‍ 51 സീറ്റില്‍ ജയിക്കുമെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍, നിലവില്‍ 65 സീറ്റുകളില്‍ ആണ് ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുന്നത്.

ടുഡെയ്‌സ് - ചാണക്യയുടെ പ്രവചനമനുസരിച്ച് 48 സീറ്റും സിസറോയുടേത് അനുസരിച്ച് 35മുതല്‍ 43 വരെ സീറ്റുമായിരുന്നു പ്രവചനം. സി- വോട്ടര്‍ ആം ആദ്മിക്ക് നല്‍കിയത് 31-39 സീറ്റുകളായിരുന്നു. എ ബി പി - നീല്‍സണ്‍ 39 സീറ്റും ന്യൂസ് നേഷന്‍ 39-43 സീറ്റും പ്രവചിച്ചു.

ബി ജെ.പി.ക്ക് വിവിധ എക്‌സിറ്റ് പോളുകള്‍ നല്‍കിയ സീറ്റുകള്‍ ഇപ്രകാരമാണ്. ചാണക്യ - 22, സിസറോ -23 - 24, സി - വോട്ടര്‍ ‍- 27-35, ആക്‌സിസ് - എ പി എം- 17, എ ബി പി നീല്‍സണ്‍ - 28, ന്യൂസ് നേഷന്‍ - 25-29, ഡാറ്റ മിനേറിയ-31-35.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി ജെ പി ക്ക് 32 സീറ്റും ആം ആദ്മിക്ക് 28 സീറ്റുമായിരുന്നു ലഭിച്ചത്. കോണ്‍ഗ്രസിന് എട്ടു സീറ്റുകള്‍ കിട്ടിയപ്പോള്‍ രണ്ട് സ്വതന്ത്രരും വിജയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :