ഡല്‍ഹിയെ സല്യൂട് ചെയ്ത് കെജ്‌രിവാള്‍; ഇത് സത്യസന്ധതയുടെ വിജയം

ന്യൂഡല്‍ഹി| Joys Joy| Last Modified ചൊവ്വ, 10 ഫെബ്രുവരി 2015 (12:00 IST)
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടിയതിനു ശേഷം ആം ആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ അണികളെ അഭിസംബോധന ചെയ്തു. ഈ വിജയം നല്കിയതിന് ഡല്‍ഹിയെ സല്യൂട് ചെയ്യുന്നെന്ന് പറഞ്ഞ കെജ്‌രിവാള്‍ ഈ വിജയം സത്യസന്ധതയുടെ വിജയമാണെന്നും പറഞ്ഞു.

ഇതൊരു വലിയ ഉത്തരവാദിത്തമാണ്. എന്നാല്‍, ഈ വിജയത്തില്‍ അഹങ്കരിക്കരുതെന്ന് അണികള്‍ക്ക് നിര്‍ദ്ദേശം നല്കിയ കെജ്‌രിവാള്‍ വിനീതരായിരിക്കാന്‍ നിര്‍ദ്ദേശം നല്കുകയും ചെയ്തു. ഇത്രയും മികച്ച വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ കെജ്‌രിവാള്‍ അഭിനന്ദിക്കുകയും ചെയ്തു.

ഡല്‍ഹിയിലെ ജനങ്ങളില്‍ പൂര്‍ണവിശ്വാസം ഉണ്ടെന്ന് പറഞ്ഞ കെജ്‌രിവാള്‍ പാവപ്പെട്ടവര്‍ക്കും നഗരവല്‍കൃതര്‍ക്കും ഒരുപോലെ പരിഗണന ലഭിക്കുമെന്നും വ്യക്തമാക്കി. ഇത്രയും മികച്ച ഭൂരിപക്ഷം നല്കിയതിന് ഡല്‍ഹിക്കാരോട് നന്ദി പറയുന്നതായും കെജ്‌രിവാള്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :