ഡല്‍ഹിയിലെ വൃദ്ധസദനത്തില്‍ കഴിയുന്ന ഗാന്ധിജിയുടെ ചെറുമകനെ പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു

ഡല്‍ഹിയിലെ വൃദ്ധസദനത്തില്‍ താമസിക്കുന്ന മഹാത്മാഗാന്ധിയുടെ ചെറുമകന്‍ കനുഭായി ഗാന്ധിയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ച് ക്ഷേമകാര്യം അന്വേഷിച്ചു. കനുഭായിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സൌകര്യങ്ങളും ലഭ്യമാക്കുമെന്ന് മോദി അറിയിച്ചു.

ന്യൂഡല്‍ഹി, നരേന്ദ്ര മോദി, മഹാത്മാഗാന്ധി Newdelhi, Narendra Modi, Mahathma Gandhi
ന്യൂഡല്‍ഹി| rahul balan| Last Modified തിങ്കള്‍, 16 മെയ് 2016 (14:10 IST)
ഡല്‍ഹിയിലെ വൃദ്ധസദനത്തില്‍ താമസിക്കുന്ന
മഹാത്മാഗാന്ധിയുടെ ചെറുമകന്‍ കനുഭായി ഗാന്ധിയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ച് ക്ഷേമകാര്യം അന്വേഷിച്ചു. കനുഭായിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സൌകര്യങ്ങളും ലഭ്യമാക്കുമെന്ന് മോദി അറിയിച്ചു.

മോദിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ കനുഭായിയെ സന്ദര്‍ശിക്കാനെത്തിയിരുന്നു. 45 മിനുട്ടുകളോളം ശര്‍മ്മ കനുഭായിയുമായി സംസാരിച്ചു. പത്രമാധ്യമങ്ങളില്‍ കനുഭായ് ഗാന്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് മോദി ആദ്ദേഹത്തെ കാണാനായി മഹേഷ് ശര്‍മ്മെ അയച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റര്‍ പോസ്റ്റിലൂടെ വ്യക്തമാക്കി.

കനുഭായി ഭാര്യ ഡോ ശിവലക്ഷ്മി ഗാന്ധിക്കൊപ്പം ഗുരു വിശ്രമം വൃദ്ധസദനത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇവര്‍ക്കൊപ്പം ആശ്രമത്തില്‍ 125 അന്തേവാസികളും ഉണ്ട്. പ്രശസ്തമായ ഒരു ഗാന്ധി ചിത്രത്തില്‍ ഗാന്ധിജിയുടെ വടിയുടെ മറുതലയ്ക്കല്‍ പിടിച്ചു വലിച്ചുകൊണ്ടുപോകുന്ന കുട്ടി കനുഭായ് ആണ്. 87 കാരനായ കനുഭായ് ശിവലക്ഷ്മി ദമ്പതികള്‍ക്ക് കുട്ടികളില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :