ഡല്‍ഹിയില്‍ വിമാന സര്‍വീസ് സാധാരണ നിലയില്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 28 ജനുവരി 2010 (13:46 IST)
കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് താറുമാറായ ഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലെക്ക് മടങ്ങിയെത്തി. വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ രാജ്യാന്തര, ആഭ്യന്തര സര്‍വീസുകളും ശരിയായ സമയത്ത് നടക്കുന്നതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.

മഞ്ഞ് കുറഞ്ഞതായും ആയിരം മീറ്റര്‍ വരെ റണ്‍‌വേ വ്യക്തമായി കാണാന്‍ സാധിക്കുന്നതായും എയര്‍പ്പോര്‍ട്ട് കാലാവസ്ഥാ വിഭാഗം ഡയറക്ടര്‍ ആര്‍കെ ജനമണി പറഞ്ഞു. ഈ വര്‍ഷം ഇതുവരെ 172 മണിക്കൂര്‍ മഞ്ഞ് അനുഭവപ്പെട്ടു. 2003ല്‍ ഇത് 168 മണിക്കൂര്‍ മാത്രമായിരുന്നു മഞ്ഞ് അനുഭവപ്പെട്ടത്. ഈ സ്ഥിതി തുടര്‍ന്നാല്‍ 1998ലെ ഒരു മാസം അനുഭവപ്പെട്ട 179 മണിക്കൂര്‍ മഞ്ഞ് എന്ന റെക്കോര്‍ഡ് മറികടക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മഞ്ഞിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് 190 ഫ്ലൈറ്റുകള്‍ റദ്ദ് ചെയ്തിട്ടുണ്ട്. 1200 സര്‍വീസുകള്‍ക്ക് ഇതുവരെ കാലതാമസം നേരിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :