ഇന്ത്യ ഇനി പെടോള്‍ ഉണ്ടാക്കും!

ന്യൂഡല്‍ഹി| VISHNU.NL| Last Updated: ചൊവ്വ, 19 ഓഗസ്റ്റ് 2014 (15:38 IST)
കുതിച്ചുകയറുന്ന പെടോള്‍, ഡീസല്‍ വിലയ്ക്ക് ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാരുടെ ചുട്ട മറുപടി. പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഘനനം ക്രൂഡോയില്‍ വേര്‍തിരിച്ചെടുക്കുന്ന പെട്രോളിനേക്കാള്‍ ഗുണമേന്മയേറിയ പെട്രോള്‍ ഉണ്ടാക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തത്. ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പെട്രോളിയത്തിലെ (ഐഐപി) ഗവേഷകരാണ് വന്‍ മാറ്റത്തിന് വഴിതെളിച്ചേക്കാവുന്ന കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.

യു.എസ്, ജര്‍മനി, ജപ്പാന്‍, എന്നീ രാജ്യങ്ങള്‍ നേരത്തേ തന്നെ ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ തന്നെ സാങ്കേതിക വിദ്യ വികസിപ്പിച്ചതോടെ നേട്ടം നമുക്കും അവകാശപ്പെടാന്‍ കഴിയും.
സാങ്കേതിക വിദ്യയുടെ പേറ്റന്റിനായി ഇന്ത്യ അപേക്ഷ നല്‍കിക്കഴിഞ്ഞു.

പ്ലാസ്റ്റിക് പെട്രോള്‍ എന്ന് അറിയപ്പെടുന്ന ഈ പെട്രോള്‍ നിര്‍മ്മിക്കുന്നതിന് നിരവധി രാസപ്രകൃയയിലൂടെ പ്ലാസ്റ്റിക്കിനെ കടത്തിവിടേണ്ടതുണ്ട്. ഇങ്ങനെ ലഭിക്കുന്ന പെട്രോളിലും ഡീസലിലും സള്‍ഫറിന്റെ അംശം തീരെ ഇല്ല എന്നതും മേന്മയാണ്. അതിനാല്‍ അന്തരീക്ഷ മലിനീകരണം കുറയുന്നതൊടൊപ്പം വാഹനങ്ങളുടെ കാര്യക്ഷമതയും മൈലേജും വര്‍ദ്ധിക്കുകയും ചെയ്യും.

നിലവില്‍ ഖനനം ചെയ്തെടുക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ സള്‍ഫറിന്റെ അംശം കൂടുതലുണ്ട്. മാത്രമല്ല, നിര്‍മ്മാണ ചെലവ് നോക്കിയാല്‍ അവിടെയും ലാഭമാണ് ഉണ്ടാകുക. ക്രൂഡ് ഓയില്‍ പെട്രോള്‍ വില 100ലേക്ക് കുതിക്കുമ്പോള്‍ പ്ലാസ്റ്റിക് പെട്രോള്‍ വെറും 35-40 രൂപയ്ക്ക് വിപണയിലെത്തിക്കാനുമാകും. പ്ലാസ്റ്റിക് മാലിന്യം വഴിയുള്ള ഭീഷണി ഒഴിവാക്കാനാകുമെന്നതും വന്‍ നേട്ടമാണ്. മാത്രമല്ല എല്‍‌പിജിയും ഇപ്രകാരം വേര്‍തിരിച്ചെടുക്കാനുമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :