ഹരിയാന|
rahul balan|
Last Modified ഞായര്‍, 5 ജൂണ്‍ 2016 (11:14 IST)
ജാട്ട് വിഭാഗക്കാര്‍ രണ്ടാം ഘട്ട പ്രക്ഷോഭം ആരംഭിക്കുന്ന സാഹചര്യത്തില്‍ ഹരിയാനയില്‍ കനത്ത ജാഗ്രത നിര്‍ദേശം. സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ രംഗത്ത് സംവരണം എന്നീ ആവശ്യങ്ങളുമായാണ് ഹരിയാനയില്‍ ജാട്ട് വിഭാഗക്കാര്‍ രണ്ടാം ഘട്ട പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ആവശ്യമുന്നയിച്ച് ജാട്ട് വിഭാഗക്കാര്‍ ഫിബ്രവരിയില്‍ നടത്തിയ പ്രക്ഷോഭത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.
അക്രമങ്ങള്‍ തടയാന്‍ 55 കമ്പനി പാരാമിലിട്ടറി ഫോഴ്സിനെയാണ് സര്‍ക്കാര്‍ വിന്യസിച്ചിട്ടുള്ളത്. ഛജ്ജര്‍, സോണിപത്, റോത്തക്, പാണിപത്, ഫത്തേഹാബാദ്, ജിന്ദ്, കേത്തല്‍ എന്നീ ജില്ലകളില്‍
ദേശീയ പാതകളിലുള്‍പ്പെടെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സോണിപതിലും റോത്തക്കിലും ഒരറിയിപ്പുണ്ടാവുന്നതുവരെ മൊബൈല്‍ ഇന്റര്‍നെറ്റിന്റെയും, എസ് എം എസിന്റെയും ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തലാക്കി.
ഹരിയാനയിലെ 15 സ്ഥലങ്ങളിലാണ് ഓള്‍ ഇന്ത്യ ജാട്ട് അരക്ഷണ്‍ സംഘര്‍ഷ് സമിതി പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ദേശീയ പാതകളോ, റെയില്‍വേ സ്റ്റേ്ഷനുകേളാ ഉപരോധിക്കില്ലെന്ന് പ്രതിഷേധക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. അതേസമയം, ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധത്തിന്റെ രീതി മാറുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി.