സഹോദരനായ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തില്ല: ഗുണ്ടാ നേതാവ് സൈനികന്റെ പിതാവിനേയും സഹോദരനേയും വെടിവെച്ച് കൊന്നു

സഹോദരനായ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാത്തതിന്റെ പേരില്‍ ഗുണ്ടാ നേതാവ് രണ്ടുപേരെ വെടിവെച്ച് കൊന്നു.

ഛണ്ഡിഗഡ്, ഹരിയാന, കൊലപാതകം, പൊലീസ് chandighad, hariyana, murder,police
ഛണ്ഡിഗഡ്| സജിത്ത്| Last Modified ബുധന്‍, 18 മെയ് 2016 (13:14 IST)
സഹോദരനായ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാത്തതിന്റെ പേരില്‍ ഗുണ്ടാ നേതാവ് രണ്ടുപേരെ വെടിവെച്ച് കൊന്നു. ഹരിയാനയിലെ സോനിപതിലാണ് ക്രൂരമായ ഈ സംഭവം നടന്നത്. സൈനിക ഉദ്യോഗസ്ഥനായ സുശീല്‍ ചിക്കാരയുടെ പിതാവിനേയും സഹോദരനേയുമാണ് വെടിവെച്ചു കൊന്നത്.

സര്‍പഞ്ച് പദവിയിലേക്ക് മത്സരിക്കുന്ന കൊലയാളിയുടെ സഹോദരനായ സഞ്ജയ് ചികാരക്ക് വോട്ട് ചെയ്തില്ലെന്ന കാരണത്താലാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. ജഗ്‌ബീര്‍ സിംഗ്(57) അനില്(25) എന്നിവരെയാണ് ബൈക്കിലെത്തിയ കണ്ണുചികാര എന്ന അജയ് ഏലിയാസ് വെടിവെച്ച് കൊലപ്പെടുത്തിയത്.

അതേസമയം, അക്രമികളില്‍ നിന്ന് പിതാവിന് ഭീഷണിയുണ്ടായിരുന്നെന്നും കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും പട്ടാള ഉദ്യോഗസ്ഥാനായ മേജര്‍ സുശീല്‍ വ്യക്തമാക്കി. പ്രതിയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ലെന്നും ഇയാളെകുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :