ജയിലില്‍ ഗുര്‍മീതിന്റെ ദിവസക്കൂലി 20 രൂപ !

ഗുര്‍മീത് വെറുതേ ഇരിക്കുകയല്ല !

AISWARYA| Last Modified ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (09:41 IST)
പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് വെറുതേ ഇരിക്കുകയൊന്നുമല്ല ആവശ്യത്തിന് ജോലിയുണ്ട്. വെറുതെയല്ല, ദിവസക്കൂലി 20 രൂപയും. എല്ലാ രാജകീയ സൗകര്യങ്ങളോടും കൂടി സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്ത് കഴിഞ്ഞിരുന്ന ഗുര്‍മീത് റാം സിങ്ങ് ഇന്ന് റോഹ്തക് ജയിലിലെ 1997 നമ്പര്‍ തടവുകാരനാണ്.

20 വര്‍ഷത്തെ തടവുശിക്ഷയാണ് റാം റഹീം സിങ്ങിന് വിധിച്ചിരിക്കുന്നത്. മിന്നുന്ന വസ്ത്രങ്ങളോ, ആടയാഭരണങ്ങളോ ഗുര്‍മീതിന് ഇന്നില്ല. ഇനി എന്താണ് ജയിലില്‍ റാം റഹീം സിങ്ങിന്റെ തൊഴില്‍ എന്നറിയണോ?. ജയിലിലെ പച്ചക്കറിത്തോട്ടത്തിലാണ് റാം റഹീം സിങ്ങിന്റെ ജോലി. ദിവസക്കൂലി 20 രൂപ. ജയിലിന് സമീപം 900 സ്‌ക്വയര്‍ഫീറ്റില്‍ വ്യാപിച്ചു കിടക്കുന്ന പറമ്പിലാണ് പച്ചക്കറിത്തോട്ടം. തങ്ങളുടെ കഴിവിന് അനുസരിച്ചുള്ള ജോലികളാണ് ഓരോരുത്തര്‍ക്കും നല്‍കുന്നതെന്ന് ജയില്‍ അധികാരികള്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :