‘നിങ്ങള്‍ ആദ്യം മാംസം കഴിക്കും, പിന്നെ മാംസം നിങ്ങളെ കഴിക്കും’: മനേകാ ഗാന്ധി

മാംസാഹാരം മനുഷ്യശരീരത്തിന് ദോഷകരമെന്ന് മനേകാ ഗാന്ധി

ന്യൂഡല്‍ഹി| AISWARYA| Last Modified ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (12:47 IST)
മാംസാഹാരം മനുഷ്യശരീരത്തിന് ദോഷകരമാണെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. മാംസ ഭക്ഷണം മൂലം ശരീരത്തിനുണ്ടാകുന്ന പ്രശനങ്ങള്‍ ചൂണ്ടി കാട്ടിയെടുത്ത ‘ദി എവിഡന്‍സ്; മീറ്റ് കില്‍സ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മന്ത്രിയുടെ പരാമര്‍ശം.

‘കഴിഞ്ഞ മുപ്പത് വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത് മാംസ ഭക്ഷണം ശരീരത്തിന് ഹാനികരമാണെന്നാണ്. മനുഷ്യശരീരത്തിലെ എല്ലാ ഭാഗങ്ങളും അവയവങ്ങളും സസ്യാഹാരിയാണ്. ആദ്യം നിങ്ങള്‍ മാംസം കഴിക്കും. പിന്നെ മാംസം നിങ്ങളെ കഴിക്കും’. മനുഷ്യന്‍ സ്വഭാവികമായി സസ്യഭുക്കാണെന്നും മനേകാ ഗാന്ധി അഭിപ്രായപ്പെട്ടു.

അതേസമയം മാംസാഹാരം കഴിക്കുന്നതിനാല്‍ മരണപ്പെടില്ല. പക്ഷേ നമ്മുടെ ശരീരം ക്രമേണ ശുഷ്‌കിച്ചുപോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മായാങ്ക് ജെയ്ന്‍ സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി പ്രോത്സാഹിപ്പിക്കുന്നത് ജനങ്ങളുടെ ഭക്ഷണശീലത്തില്‍ ഇടപെടാനല്ലെന്ന് മന്ത്രി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :