ജനിച്ചാല്‍ ഒരിക്കല്‍ മരിക്കും; അഴഗിരിയുടെ വാക്കുകള്‍ കാര്യമാക്കുന്നില്ല: സ്റ്റാലിന്‍

ചെന്നൈ| WEBDUNIA|
PRO
PRO
ജനിച്ചാല്‍ ഒരിക്കല്‍ മരിക്കുമെന്നും അഴഗിരിയുടെ വാക്കുകള്‍ കാര്യമാക്കുന്നില്ലെന്നും ഡി‌എംകെ ട്രഷറര്‍ എം കെ സ്റ്റാലിന്‍. ഇതൊരു വലിയ പ്രശ്നമാക്കേണ്ടതില്ലെന്നും സ്റ്റാ‍ലിന്‍ പറഞ്ഞു. സ്റ്റാ‍ലിന്‍ മൂന്നു മാസത്തില്‍ കൂടുതല്‍ ജീവിക്കില്ലെന്ന അഴഗിരിയുടെ പരാ‍മര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ മക്കള്‍ ആണെന്നതില്‍ ഉപരി അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് കരുണാനിധി പറഞ്ഞത് ഇക്കാരണത്താലാണ്. പാര്‍ട്ടിയാണ് മുഖ്യമെന്നത് കൊണ്ടാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അന്‍പഴകനും കരുണാനിധിയും സംയുക്തമായി നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയിലെ തന്നെ ചിലര്‍ അണ്ണന്റെ പ്രതിമകള്‍ കത്തിച്ചുവെന്നത് സങ്കടകരമാണ്. ഇത് സ്വീകരിക്കാനാവില്ലെന്നും പാര്‍ട്ടിയുടെ അച്ചടക്കത്തിനും അന്തസിനും കോട്ടം തട്ടുന്നവയാണ്. അഴഗിരിയുടെ പ്രതിമകള്‍ കത്തിക്കുകയോ മറ്റ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും സ്റ്റാലിന്‍ അഭ്യര്‍ഥിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :