പണപ്പിരിവ്; മാവോയിസ്റ്റുകള്‍ ദമ്പതികളെ വെടിവെച്ച് കൊന്നു

ജമുയി| WEBDUNIA|
PRO
ഭീഷണിപ്പെടുത്തി പണംപിരിച്ച ദമ്പതികളെ മാവോയിസ്റ്റുകള്‍ വെടിവെച്ചുകൊന്നു ബിഹാറിലെ ജമുയി ജില്ലയിലാണ് കൊലപാതകം അരങ്ങേറിയത്.

ജമുയി ജില്ലയിലെ ജാജാ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രംഗ ഗ്രാമത്തിലെ ഗ്യാനു യാദവിനേയും ഭാര്യയേയുമാണ് മാവോവാദികള്‍ കൊലപ്പെടുത്തിയത്. ഗ്യാനു യാദവ് നേരത്തേ മാവോവാദികളുമായി ബന്ധംപുലര്‍ത്തിയിരുന്നു.

മാവോവാദികളുടെ പേരില്‍ ഇയാള്‍ ഇപ്പോഴും പണപ്പിരിവ് നടത്തുന്നതായ സംശയത്തിന്റെ പേരിലാണ് കൊലപാതകമെന്ന് പോലീസ് സൂപ്രണ്ട് ജിതേന്ദ്ര റാണ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :