ചൈനയില്‍ 21 ഇന്ത്യക്കാര്‍ അറസ്റ്റിലായി

ബീജിംഗ്| WEBDUNIA| Last Modified ബുധന്‍, 13 ജനുവരി 2010 (08:42 IST)
PRO
PRO
വജ്രം കള്ളക്കടത്ത് നടത്തി എന്ന ആരോപണത്തെ തുടര്‍ന്ന് 21 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു. എന്നാല്‍, ഛത്തീസ്ഗഡില്‍ ചൈനക്കാരായ മൂന്ന് എഞ്ചിനിയര്‍മാരെ അറസ്റ്റ് ചെയ്തതിനോട് ഇതിനു ബന്ധമില്ല എന്ന് അധികൃതര്‍ വ്യക്തമാക്കി.

ചൈനീസ് നഗരമായ ഷെന്‍‌സനില്‍ 33 വിദേശികള്‍ അടക്കം 50 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യക്കാരെ ഉപയോഗിച്ച് ഹോങ്കോംഗില്‍ നിന്ന് ഷെന്‍‌സനിലേക്ക് വജ്രം കടത്തി എന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ കേസിനെ കുറിച്ച് വിശദീകരിക്കുന്നത്.

ഇന്ത്യക്കാരുടെ അറസ്റ്റിനെ കുറിച്ച് ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ എസ് ജയ്‌ശങ്കറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് വിദേശകാര്യ സെക്രട്ടറി നിരുപമ റാവു പറഞ്ഞു. ബുധനാഴ്ച എംബസി ഉദ്യോഗസ്ഥര്‍ക്ക് അറസ്റ്റിലായവരെ സന്ദര്‍ശിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.

ജനുവരി 8 ന് ആണ് ഇന്ത്യക്കാര്‍ അടക്കമുള്ളവരെ ചൈന അറസ്റ്റ് ചെയ്തത്. സെപ്തംബറില്‍ ബാല്‍കോ ടവര്‍ തകര്‍ന്ന് വീണ് 40 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ ജനുവരി 11 തിങ്കളാഴ്ചയാണ് ചൈനക്കാരായ മൂന്ന് എഞ്ചിനിയര്‍മാരെ ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :