ആനന്ദ് വാങ് യൂവിനെ തോല്‍പിച്ചു

ലിനാറസ്| WEBDUNIA| Last Modified തിങ്കള്‍, 23 ഫെബ്രുവരി 2009 (19:12 IST)
ലിനാറസ് ചെസ് ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ചൈനയുടെ വാങ് യൂവിനെ പരാജയപ്പെടുത്തി. നേരത്തെ മൂന്നാം റൌണ്ടില്‍ ക്യൂബയുടെ ലെനിയര്‍ ഡൊമിന്‍‌ഗസിനോട് ആനന്ദ് സമനില വഴങ്ങിയിരുന്നു.

നാലാം റൌണ്ടിലെ മത്സരത്തിലാണ് ആനന്ദ് വാങ് യൂവിനെ പരാജയപ്പെടുത്തിയത്. ഇതോടെ ആനന്ദിന് രണ്ടര പോയിന്‍റായി. മൂന്നാം സ്ഥാനത്താണ് ആനന്ദ് ഇപ്പോള്‍. ടൂര്‍ണ്ണമെന്‍റിലെ ആനന്ദിന്‍റെ രണ്ടാം ജയമായിരുന്നു ഇത്.

അര്‍മേനിയയുടെ ലിവോണ്‍ അരോണിയനും റഷ്യയുടെ അലക്സാണ്ടര്‍ ഗ്രീഷ്ചുക്കുമാണ് പോയിന്‍റ് നിലയില്‍ ആനന്ദിനെക്കാള്‍ മുന്നില്‍. ഇരുവര്‍ക്കും മൂന്ന് പോയിന്‍റ് വീതമാണുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :