കൊളംബിയയില്‍ ഹെലികോപ്‌റ്റര്‍ അപകടത്തില്‍ നാല് സൈനികള്‍ കൊല്ലപ്പെട്ടു

ബൊഗോട്ട| JOYS JOY| Last Modified തിങ്കള്‍, 11 മെയ് 2015 (15:10 IST)
കൊളംബിയയില്‍ ഉണ്ടായ ഹെലികോപ്‌റ്റര്‍ അപകടത്തില്‍പ്പെട്ട് നാല് കൊളംബിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. യുറിബ് മേഖലയില്‍ ആണ് അപകടമുണ്ടായത് എന്ന് മിലിട്ടറി സ്ഥിരീകരിച്ചു.

യു എച്ച് - 60എല്‍ ബ്ലാക്ക് ഹാക്, എന്ന ഹെലികോപ്‌റ്ററാണ് തകര്‍ന്നത്. സാങ്കേതികമായ തകരാറുകളെ തുടര്‍ന്നാണ് ഹെലികോപ്‌റ്റര്‍ തകര്‍ന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മരിച്ച നാലുപേരില്‍ ഹെലികോപ്‌റ്ററിന്റെ പൈലറ്റും ഉള്‍പ്പെടുന്നു. പരുക്കേറ്റവരെയും സംഭവസ്ഥലത്തു നിന്ന് മാറ്റി. പരുക്കേറ്റവരുടെ നില തൃപ്‌തികരമാണെന്ന് ആര്‍മി അധികൃതര്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :