കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീല സാംസണ്‍ രാജിവെച്ചു

ന്യൂഡല്‍ഹി| Joys Joy| Last Modified വെള്ളി, 16 ജനുവരി 2015 (10:56 IST)
കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീല സാംസണ്‍ തല്‍സ്ഥാനം രാജിവെച്ചു. മഠാധിപതി ഗുര്‍മീത് റാം റഹീം സിംഗ് ദൈവമായി അവതരിപ്പിക്കപ്പെടുന്ന വിവാദചിത്രം ‘മെസഞ്ചര്‍ ഓഫ് ഗോഡി’ന് സെന്‍സര്‍ ബോര്‍ഡിനെ മറികടന്ന് പ്രദര്‍ശനാനുമതി നല്കിയതിനെ തുടര്‍ന്നാണ് ഇവരുടെ രാജി.

വര്‍ഗീയസംഘര്‍ഷത്തിന് ഇടയാക്കിയേക്കാം എന്ന കാരണത്താലാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നിഷേധിച്ചത്. ബോര്‍ഡിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് അനുമതിക്കായി ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണലിന് വിടുകയായിരുന്നു സര്‍ക്കാര്‍ . തുടര്‍ന്ന് ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിക്കുകയായിരുന്നു.

അതേസമയം, തന്റെ രാജി സംബന്ധിച്ച് എന്തെങ്കിലും വിശദീകരണം നല്കാന്‍ ലീല സാംസണ്‍ തയ്യറായിട്ടില്ല. ചിത്രത്തിന് അനുമതി കിട്ടിയ കാര്യം താന്‍ അറിഞ്ഞുവെന്നും ഇത് സെന്‍സര്‍ ബോര്‍ഡിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും അവര്‍ പറഞ്ഞു.

ദൈവത്തിന്റെ ഭൂമിയിലെ പ്രവാചകന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗുര്‍മീത് റാം റഹീം സിംഗ് പ്രശസ്തി നേടിയത് വിവാദങ്ങളിലൂടെയാണ്. സിഖ് ആചാര്യന്‍ഗുരു ഗോബിന്ദ് സിംഗിന്റെ വേഷം ധരിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് വഴി സിഖ് സമൂഹത്തിന്റെ എതിര്‍പ്പ് നേടിയിരുന്നു ഗുര്‍മീത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :