കാശ്മീരില്‍ വാഹനം കൊക്കയിലേക്ക് വീണ് ഒമ്പത് മരണം

ശ്രീനഗര്‍| WEBDUNIA|
PTI
കാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് നിയന്ത്രണംവിട്ട വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് തൊഴിലാളികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു.

ശനിയാഴ്ച രാത്രി കിഷ്ത്വര്‍ ജില്ലയിലെ ആഫ്തി മേഖലയിലെ ഒറ്റപ്പെട്ട സ്ഥലത്താണ് അപകടം. വര്‍വാന്‍ മേഖലയിലെ റോഡ് നിര്‍മാണത്തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യവും പൊലീസും സ്ഥലത്തെത്തി. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :