നാസയുടെ ചൊവ്വ പര്യവേക്ഷണ വാഹനം മാവേന്‍ വിക്ഷേപിച്ചു

ഫ്‌ളോറിഡ| WEBDUNIA|
PRO
PRO
നാസയുടെ ചൊവ്വ പര്യവേക്ഷണ വാഹനം മാവെന്‍ വിക്ഷേപിച്ചു. ചൊവ്വാ പര്യവേക്ഷണത്തിനായി അമേരിക്കയുടെ മാവേന്‍ എന്ന പേടകം തിങ്കളാഴ്ച്ച അര്‍ദ്ധ രാത്രിയാണ് ചൊവ്വ ലക്ഷ്യമാക്കി കുതിച്ചുയര്‍ന്നത്. വിക്ഷേപണത്തിന്റെ ആദ്യഘട്ടം വിജയമാണെന്ന് അറിയിച്ചു.

ഫ്‌ളോറിഡയിലെ കാനവെറല്‍ വ്യോമയാന താവളത്തില്‍നിന്ന് അറ്റ്‌ലസ്സ് ഫൈവ് റോക്കറ്റ് ഉപയോഗിച്ചാണ് മാവെന്റെ വിക്ഷേപണം. ചൊവ്വയിലെ അന്തരീക്ഷത്തെ കുറിച്ചും ജലസാന്നിദ്ധ്യത്തെ കുറിച്ചും പഠിക്കുകയാണ് മാവേന്റെ പ്രധാന ലക്ഷ്യം.

ചൊവ്വയുടെ 150 കിലോമീറ്റര്‍ വരെ അടുത്തെത്തിയായിരിക്കും മാവേന്റെ പഠനം.നവംബര്‍ 5ന് വിക്ഷേപിച്ച ഇന്ത്യയുടെ മംഗള്‍യാന്‍ ചൊവ്വോപരിതലത്തിലെത്തുന്നതിന് രണ്ടുദിവസം മുമ്പ് മാവെന്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന മാവേന്‍ ദൗത്യത്തിനായി 677 ദശലക്ഷം ഡോളറാണ് നാസ ചെലവാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :