കാലിത്തീറ്റ കുംഭകോണക്കേസ്; ലാലു പ്രസാദ് യാദവിന് ജാമ്യം
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വെള്ളി, 13 ഡിസംബര്‍ 2013 (12:12 IST)
PRO
കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം. സുപ്രിംകോടതിയാണ് ജാമ്യം നല്‍കിയത്. മറ്റ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനാല്‍ ലാലു പ്രസാദും ജാമ്യത്തിന് അര്‍ഹനാണെന്ന് കോടതി നിരീക്ഷിച്ചു.രണ്ട് ദിവസത്തിനുള്ളില്‍ ലാലു ജയില്‍ വിട്ട് പുറത്തിറങ്ങും.
വിചാരണ കോടതിക്ക് ജാമ്യവ്യവസ്ഥകള്‍ വെയ്ക്കാമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു.കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 44 പേരില്‍ 37 പേര്‍ക്ക് നേരത്തെ തന്നെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
ഇക്കാര്യം മുതിര്‍ന്ന അഭിഭാഷകനായ രാം ജഠ്മലാനി കോടതിയില്‍ ചൂണ്ടിക്കാട്ടി. ആറ് പേരുടെ ജാമ്യം കോടതിയുടെ പരിഗണനയിലാണ്. ആ സാഹചര്യത്തിലാണ് ലാലു പ്രസാദിനും ജാമ്യം നല്‍കാമെന്ന് കോടതി വിധിച്ചത്.
ഒക്ടോബര്‍ മൂന്നിനാണ് ലാലു പ്രസാദ് യാദവിനെ കാലിത്തീറ്റക്കേസില്‍ അഞ്ച് വര്‍ഷം തടവിന് റാഞ്ചി പ്രത്യേക സി.ബി.ഐ കോടതി വിധിച്ചത്.