മദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് മദനിയ്ക്ക് വിദഗ്ധചികിത്സയ്ക്കായി ജാമ്യം നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

വിചാരണ നടക്കുന്നതിനിടെ ജാമ്യം നല്‍കിയാല്‍ അത് കേസ് നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കും. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വിചാരണ തടസ്സപ്പെടുത്താനാണ് മഅദനി ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കര്‍ണാടകയിലെ സ്വകാര്യ ആശുപത്രിയില്‍ മഅദനിക്ക് ചികിത്സ നല്‍കാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍. ഗുരുതരമായ യാതൊരു രോഗവും മദനിക്ക് ഇല്ല. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മാത്രമേയുള്ളു.

മദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. അതിന് മുമ്പാണ് കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍വാദം കോടതിയെ അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :