കശ്മീരിലെ സംഘർഷം മുതലെടുത്തു; 60 തീവ്രവാദിക‌ൾ നുഴഞ്ഞു കയറി

കശ്മീര്‍: അക്രമങ്ങള്‍ക്കിടയില്‍ 60 തീവ്രവാദികള്‍ നുഴഞ്ഞു കയറി

ശ്രീനഗർ| aparna shaji| Last Modified വ്യാഴം, 18 ഓഗസ്റ്റ് 2016 (11:34 IST)
കശ്മീരിൽ തുടർന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങൾ മുതലെടുത്ത് അറുപതോളം തീവ്രവാദികൾ നുഴഞ്ഞു കയറിയതായി റിപ്പോർട്ടുകൾ. ആയുധധാരികളായ ഭീകരവാദികളാണ് നുഴഞ്ഞു കയറിയതെന്നാണ് ലഭിക്കുന്ന വിവരം. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മേഖലയില്‍ ഉണ്ടായ ആക്രമണങ്ങളുടെ മറപറ്റിയാണ് നുഴഞ്ഞു കയറ്റമെന്ന് മുതിർന്ന ഐ ബി ഉദ്യോഗസ്ഥർ പറഞ്ഞു.

ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ വാർത്തയുടെ അടിസ്ഥാനത്തിൽ അതിർത്തിയടക്കമുള്ള പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കശ്മീരിൽ സംഘർഷങ്ങൾ നിലനിന്നിരുന്നു. ആക്രമണത്തിൽ രണ്ട് സൈനീകരും ഒരു പൊലീസ് ഓഫീസറും കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണവും നുഴഞ്ഞു കയറിയ ഭീകരവാദികൾ നടത്തിയതാണോയെന്ന സംശയവും പൊലീസിനുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :