കശ്മീരില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍| WEBDUNIA|
PTI
PTI
കശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്‍‌മാര്‍ കൊല്ലപ്പെട്ടു. തെക്കന്‍ കശ്മീരിലെ പുല്‍‌വാലാ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്തെത്തിയതായിരുന്നു സൈന്യം. പരിശോധന നടക്കുന്നതിനിടയില്‍ പ്രദേശത്തെ കാടുകളില്‍ ഒളിച്ചിരുന്ന തീവ്രവാദികള്‍ സൈന്യകര്‍ക്കെതിരെ വെടിവെയ്ക്കുകയായിരുന്നു എന്നാണ് സൈനികവൃത്തങ്ങള്‍ പറയുന്നത്.

സൈന്യത്തിന്റെ തോക്കുകള്‍ ഉപയോഗിച്ചാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :