കശ്മീരില്‍ കാര്‍ പൊട്ടിത്തെറിച്ച് ഒരു മരണം

ശ്രീനഗര്‍| WEBDUNIA|
PRO
PRO
കശ്മീരില്‍ കാറില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇയാള്‍ തീവ്രവാദിയാണെന്ന് സംശയിക്കുന്നു. സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ബിജ് ബെഹാരയിലാണ് സംഭവം. സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാറിന്റെ ഡ്രൈവറാണ് കൊല്ലപ്പെട്ടയാള്‍.

സ്‌ഫോടകവസ്തുക്കളുമായി പോകുമ്പോള്‍ യാദൃശ്ചികമായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉച്ചതിരിഞ്ഞ് 3.15 നാണ് സ്‌ഫോടനമുണ്ടായത്. ശ്രീനഗര്‍-ജമ്മു ദേശീയപാതയിലെ തിരക്കേറിയ പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്.

അതേസമയം, ചാവേര്‍ സ്‌ഫോടനമാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ശക്തമായ സ്‌ഫോടനത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

English Summary: One person was killed and two dozen were injured in a powerful car bomb explosion in a south Kashmir district Thursday.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :