തിരുവമ്പാടി തമ്പാനില്‍ സമുദ്രക്കനി

WEBDUNIA|
PRO
സമുദ്രക്കനി മലയാളികള്‍ക്ക് അപരിചിതനല്ല. ‘ശിക്കാര്‍’ എന്ന സിനിമയിലെ ഉജ്ജ്വല പ്രകടനത്തിലൂടെ ഏവരുടെയും മനം കവര്‍ന്ന നടനാണ്. അതിന് മുമ്പ് സുബ്രഹ്‌മണ്യപുരത്തിലെ അഭിനേതാവായും നാടോടികളുടെ സംവിധായകനായും സമുദ്രക്കനിയെ മലയാളത്തിന് അറിയാം.

സമുദ്രക്കനി വീണ്ടും മലയാളത്തിലേക്ക് വരികയാണ്. ‘ശിക്കാര്‍’ ഒരുക്കിയ എം പത്മകുമാര്‍ തന്നെയാണ് സമുദ്രക്കനിയെ വീണ്ടും മലയാളത്തിലെത്തിക്കുന്നത്. പത്മകുമാറിന്‍റെ തിരുവമ്പാടി തമ്പാന്‍ എന്ന ആക്ഷന്‍ ത്രില്ലറില്‍ മികച്ച വേഷമാണ് സമുദ്രക്കനിക്ക് നല്‍കിയിരിക്കുന്നത്.

ജയറാമാണ് തിരുവമ്പാടി തമ്പാനിലെ നായകന്‍. ആനക്കമ്പക്കാരുടെയും ആനകളെ സപ്ലൈ ചെയ്യുന്നവരുടെയും കച്ചവടം ചെയ്യുന്നവരുടെയും കഥയാണ് ചിത്രം പറയുന്നത്. തമിഴിലെ മികച്ച നടന്‍‌മാരിലൊരാളായ കിഷോറാണ് പ്രധാന വില്ലന്‍.

സമുദ്രക്കനിക്ക് തിരുവമ്പാടി തമ്പാനില്‍ വില്ലന്‍ കഥാപാത്രമല്ല എന്നാണ് അറിയുന്നത്. ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്.

അതേസമയം, ‘റിപ്പോര്‍ട്ടര്‍’ എന്ന മലയാളചിത്രത്തിലും അഭിനയിച്ചുവരികയാണ് സമുദ്രക്കനി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :