കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ ധനികനായ സ്ഥാനാര്‍ഥി കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
ദക്ഷിണ ഡല്‍ഹിയിലെ ഫാംഹൗസിലുണ്ടായ വെടിവയ്പില്‍ ബിഎസ്പി നേതാവ് കൊല്ലപ്പെട്ടു. 2009 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ല്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ദീപക് ഭരദ്വാജ് ആണ് വെടിയേറ്റു മരിച്ചത്. മറ്റ് രണ്ട് പേര്‍ക്ക് പരുക്കേറ്റു.
ദീപക് ഭരദ്വാജിന്റെ ഉടമസ്ഥതയിലുള്ള ഫാംഹൗസിലാണ് വെടിവയ്പുണ്ടായത്. കറുത്ത സ്കോഡയില് എത്തിയ രണ്ട് പേരാണ് വെടിവയ്പ്പ് നടത്തിയത്. ഒരു പരിപാടിയ്ക്ക് ഫാം ഹൌസ് ബുക്ക് ചെയ്യാന്‍ എന്ന വ്യാജേനയാണ് ചൊവ്വാഴ്ച രാവിലെ ഇവര്‍ എത്തിയത്. തുടര്‍ന്ന് വാക്കേറ്റമുണ്ടായി. ഇതിനൊടുവിലായിരുന്നു വെടിവയ്പ്പ്.
ഭരദ്വാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
വ്യവസായിയായ ഭരദ്വാജ് ആയിരുന്നു 2009 ലോക്സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ധനികനായ സ്ഥാനാര്‍ഥി. 600 കോടിയുടെ ആസ്തി തനിക്കുണ്ടെന്ന് ഇദ്ദേഹം അന്ന് വെളിപ്പെടുത്തിയത്. 1200ലേറെ കോടിയുടെ സ്വത്ത് ഇദ്ദേഹത്തിന് ഇപ്പോള്‍ ഉണ്ട് എന്നാണ് വിവരം. റിയല്‍ എസ്റ്റേറ്റ്, ഹോട്ടലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഇദ്ദേഹത്തിനുണ്ട്.
കൊലയുടെ കാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.