കരള്‍ രോഗങ്ങള്‍ക്കെതിരെ മാജിക്കോണ്‍ 2010

ചെന്നൈ| WEBDUNIA|
PRO
ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഎന്‍‌റോളജിയുടെ തമിഴ്നാട് ചാപ്റ്ററും മിയോട്ട് ഹോസ്പിറ്റല്‍‌സും ചേര്‍ന്ന് ഗ്യാസ്ട്രോഎന്‍‌റോളജിയേയും ഹെപറ്റോളജിയേയും സംബന്ധിച്ച് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. മാജിക്കോണ്‍ 2010 എന്ന് പേരിട്ടിരിക്കുന്ന കോണ്‍ഫറന്‍സില്‍ ഈ സ്പെഷ്യാലിറ്റിയിലെ സാങ്കേതിക വികാസങ്ങള്‍ക്കും അത്യാധുനിക മെഡിക്കല്‍ സര്‍ജിക്കല്‍ രീതികള്‍ക്കുമാണ് ഊന്നല്‍ നല്‍കുക.

ഇംഗ്ലണ്ടിലെ ബര്‍മിംഗ്‌ഹാമിലുള്ള ക്യൂന്‍ എലിസബത്ത് ആശുപത്രിയിലെ കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗത്തിന്‍റെ മുന്‍ തലവന്‍ പ്രൊഫസര്‍ എല്‍‌വിന്‍ ഏലിയാസും ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡിലുള്ള ക്യൂന്‍ എലിസബത്ത് ആശുപത്രിയിലെ ഗ്യാസ്ട്രോഎന്‍‌റോളജി വിഭാഗം തലവന്‍ പ്രൊഫസര്‍ ഇയാന്‍ റോബര്‍ട്സുമാണ് കോണ്‍ഫറന്‍സിന്‍റെ ഫാക്കല്‍ടിയിലുള്ള വിദഗ്ദ്ധ സംഘത്തെ നയിക്കുക.

ബിരുദാനന്തര ബിരുദക്കാര്‍ക്കും ട്രെയിനികള്‍ക്കും പ്രഭാഷണങ്ങളിലൂടെയും ലക്‍ചറുകളിലൂടെയും ഈ കോണ്‍‌ഫറന്‍സ് ഗഹനമായ പഠനത്തിന് അവസരമൊരുക്കുമെന്ന് മിയോട്ട് ഹോസ്പിറ്റല്‍‌സ് മാനേജിംഗ് ഡയറക്‌ടര്‍ പിവി‌എ മോഹന്‍‌ദാസ് പ്രസ്താവനയില്‍ അറിയിച്ചു. ദേശീയ തലത്തിലും സംസ്ഥാനതലത്തിലുമുള്ള എപിഡെമിയോളജിക്കല്‍ സ്ഥിതിവിവരക്കണക്കുകള്‍ സംബന്ധിച്ച സംശയങ്ങള്‍ കോണ്‍ഫറന്‍സില്‍ വിശദീകരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കരള്‍ രോഗ ചികില്‍‌സയിലെ നിരവധി നൂതന മാര്‍ഗങ്ങള്‍ കോണ്‍ഫറന്‍സില്‍ പരിചയപ്പെടുത്തും. ഗ്യാസ്ട്രോ ഇന്‍റസ്റ്റൈന്‍ രോഗങ്ങളും കരള്‍ രോഗങ്ങളും ഇന്ത്യയില്‍ വര്‍ദ്ധിച്ച് വരികയാണെന്നും രാജ്യത്ത് 60 - 70 ശതമാനം ആളുകള്‍ ദഹനവ്യവസ്ഥയിലുണ്ടാകുന്ന രോഗങ്ങള്‍ മൂലം പ്രയാസപ്പെടുന്നതായും മോഹന്‍‌ദാസ് ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :