വെണ്ണ നിരോധിച്ചാല്‍ ജീവന്‍ രക്ഷിക്കാം!

PRATHAPA CHANDRAN|
വെണ്ണയും നെയ്യുമൊക്കെ ഇന്ത്യക്കാര്‍ക്ക് മാത്രമല്ല വിദേശീയര്‍ക്കും ഏറെ പഥ്യമാണ്. അകത്താക്കുമ്പോള്‍ നാവിനും മനസ്സിനും സംതൃപ്തി നല്‍കുമെങ്കിലും ഇവര്‍ ജീവനെടുക്കുന്ന വില്ലന്മാരാണെന്നാണ് ശ്യാം കോല്‍‌വക്കര്‍ എന്ന ഹൃദ്രോഗ വിദഗ്ധന്റെ അഭിപ്രായം.

ബ്രിട്ടണില്‍ നിരോധിക്കാനായാല്‍ ഒരു വര്‍ഷം കുറഞ്ഞത് 3,500 മരണം ഒഴിവാക്കാന്‍ സാധിക്കുമെന്ന് ലണ്ടനിലെ ‘ഹാര്‍ട്ട്’ ആശുപത്രിയില്‍ ജോലിനോക്കുന്ന കോല്‍‌വര്‍ക്കര്‍ അഭിപ്രായപ്പെടുന്നു. പൂരിത കൊഴുപ്പുകളാണ് വെണ്ണയിലെ വില്ലന്‍‌മാര്‍.

കുഴപ്പം‌പിടിച്ച ആഹാരരീതി പിന്തുടരാന്‍ ആരും ആഗ്രഹിക്കാറില്ല. വെണ്ണയ്ക്ക് പകരം ആരോഗ്യദായകമായ മറ്റെന്തെങ്കിലും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ദിവസേന അകത്താക്കുന്ന പൂരിത കൊഴുപ്പ് 8 ഗ്രാമോളം കുറയ്ക്കാന്‍ സാ‍ധിക്കും.

ഭക്ഷണത്തില്‍ നിന്ന് വെണ്ണയെ മാറ്റി നിര്‍ത്തുന്നത് ഹൃദ്രോഗം ഒഴിവാക്കുന്നതിലാല്‍ വര്‍ഷം തോറും ആയിരക്കണക്കിന് ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്നും കോല്‍‌വക്കര്‍ അഭിപ്രായപ്പെടുന്നു. ബ്രിട്ടണില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുന്നത് ഹൃദ്രോഗം മൂലമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കൊഴുപ്പ് കുറഞ്ഞ അളവിലുള്ള ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ ഹൃദ്രോഗ ശസ്ത്രക്രിയകള്‍ കഴിവതും ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് കോല്‍‌വക്കറുടെ അഭിപ്രായം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :