കനയ്യകുമാറിനെതിരെ ഡല്‍ഹി പൊലീസ് ഹാജരാക്കിയ വീഡിയോകളില്‍ ചിലത് വ്യാജമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്: ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും

കനയ്യ കുമാര്‍, ജെ എന്‍ യു, ഡല്‍ഹി പൊലീസ് kanayya kumar, jnu, delhi police
ഡല്‍ഹി| rahul balan| Last Modified ചൊവ്വ, 1 മാര്‍ച്ച് 2016 (18:58 IST)
ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിനെതിരെ ഡല്‍ഹി പൊലീസ് തെളിവായി ഹാജരാക്കിയ വീഡിയോകളില്‍ ചിലത് വ്യാജമാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഏഴ് വീഡിയോകളില്‍ രണ്ടെണ്ണം വ്യാജമാണെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.

കനയ്യകുമാര്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വീഡിയൊ ദൃശ്യങ്ങളില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വീഡിയോ ദൃശ്യങ്ങളുടെ പേരിലാണ് ഡല്‍ഹി പൊലീസ് കനയ്യക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. അതേസമയം കനയ്യ രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കുന്നതിന് സാക്ഷികളുണ്ടെന്ന് ഡല്‍ഹി പൊലീസ് ഹൈക്കോടതിയെ ഇന്നലെ അറിയിച്ചിരുന്നു.

കനയ്യകുമാറിന്റെ ജാമ്യാപേക്ഷയില്‍ നാളെ ഡല്‍ഹി ഹൈക്കോടതി വിധി പറയും. കനയ്യ കുമാറിന് എതിരായ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :