കടല്‍ക്കൊല കേസില്‍ ആശയക്കുഴപ്പം; എന്‍ഐഎ അന്വേഷണം നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് കൊല്ലപ്പെട്ട കേസിലെ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) അന്വേഷണം നിര്‍ത്തിവച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങളെ തുടര്‍ന്നാണിത്.

എൻഐഎ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തൃപ്തികരമായ ഉത്തരം നല്‍കിയശേഷം അന്വേഷണം പുനരാരംഭിക്കാനാണ് തീരുമാനം.

രണ്ട് ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കേസിന്റെ അന്വേഷണവും പ്രോസിക്യൂഷന്‍ ചുമതലയുമാണ് എന്‍ഐഎയ്ക്ക് കൈമാറിയത്. കേസ് ഇപ്പോള്‍ വിചാരണ ഘട്ടത്തിലാണ്. വിചാരണയ്ക്കായി പ്രത്യേക കോടതി ഡല്‍ഹിയിലായിരിക്കും സ്ഥാപിക്കുക എന്ന സൂചനകള്‍ക്കിടെയാണ് കേസ് എന്‍ഐഎയ്ക്ക് കൈമാറി ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്.

അതേസമയം കടല്‍ക്കൊലക്കേസ് എന്‍ഐഎക്ക് കൈമാറിയതിനെതിരെ ഇറ്റലി രംഗത്തെത്തിയിട്ടുണ്ട്. കേസ് അന്വേഷിക്കാന്‍ എന്‍ഐഎക്ക് നിയമപരമായ അധികാരമില്ലെന്ന് ഇറ്റലി സുപ്രീംകോടതിയില്‍ വാദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :