കടല്‍ക്കൊല കേസ്: സാക്ഷികള്‍ക്ക് ഡല്‍ഹിയില്‍ പോകാന്‍ സര്‍ക്കാര്‍ സഹായം ചെയ്യണമെന്ന് സൂസെപാക്യം

കൊച്ചി: | WEBDUNIA|
PRO
PRO
കടല്‍ക്കൊല കേസില്‍ സാക്ഷികളായവര്‍ക്ക് ഡല്‍ഹിയില്‍ പോകാന്‍ എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യണമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ചെലവ് വഹിച്ചാല്‍ കടല്‍ക്കൊല കേസില്‍ സാക്ഷി പറയാന്‍ ഡല്‍ഹിക്ക് പോകാമെന്ന് ബോട്ടുടമ ഫ്രെഡി അറിയിച്ചിരുന്നു.

കഴിഞ്ഞ 25ന് കടല്‍ക്കൊല കേസിന്റെ വിചാരണ ഡല്‍ഹി പട്യാല ഹൗസ് കോടതി സമുച്ചയത്തിലെ ചീഫ് മെട്രോപൊളിറ്റന്‍ കോടതിയില്‍ നടത്താന്‍ തീരുമാനമായിരുന്നു. ഏപ്രില്‍ രണ്ടാംവാരം വിചാരണ തുടങ്ങാനാണ് ശ്രമമെങ്കിലും രേഖകള്‍ തര്‍ജ്ജിമ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപടിക്രമങ്ങള്‍ വൈകിച്ചേക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :