കടല്‍ക്കൊല: എന്‍ഐഎയെ ഒഴിവാക്കി സിബിഐയുടെ തലയില്‍ കെട്ടിവയ്ക്കുന്നു!
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊല കേസ് എന്‍ഐഎയില്‍ നിന്ന് സിബിഐയ്ക്കു കൈമാറാന്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നു. എന്‍ഐഎ രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ വധശിക്ഷ വരെ ലഭിക്കാവുള്ള വകുപ്പുകള്‍ ഉണ്ട്. എന്നാല്‍ നാവികര്‍ക്ക് വധശിക്ഷ വിധിക്കില്ലെന്ന് ഇന്ത്യ ഇറ്റലിക്കു ഉറപ്പു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സിബിഐയ്ക്ക് കൈമാറാന്‍ നീക്കം.
ഐപിസി 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 427, 37 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എന്‍ഐഎ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.
കേസ് സിബിഐയ്ക്ക് കൈമാറുന്ന കാര്യത്തില്‍ ഏപ്രില്‍ 16ന് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, ആഭ്യന്തര സെക്രട്ടറി ആര്‍കെ സിംഗ് എന്നിവര്‍ റഷ്യ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമായിരിക്കും ഇത്.