ഒവൈസി ഭാരത്‌ മാതാ കി ജയ്‌ വിളിക്കില്ല പക്ഷെ ജയ്‌ ഹിന്ദ് വിളിക്കും

ഒവൈസി ഭാരത്‌ മാതാ കി ജയ്‌ വിളിക്കില്ല പക്ഷെ ജയ്‌ ഹിന്ദ് വിളിക്കും

ഹൈദരാബാദ്, ഒവൈസി, എ ഐ എം ഐ എം, മോഹന്‍ ഭാഗവത് Hydrabadh, Ovaisy, AIMIM
ഹൈദരാബാദ്| rahul balan| Last Modified ചൊവ്വ, 15 മാര്‍ച്ച് 2016 (19:13 IST)
ഭാരത്‌ മാതാ കി ജയ് വിളിക്കില്ലെന്ന് പറഞ്ഞ എ ഐ എം ഐ എം അധ്യക്ഷന്‍ അസാദുദ്ദീന്‍ ഒവൈസി ഒടുവില്‍ ജയ്‌ ഹിന്ദ്‌ വിളിച്ചു. മാധ്യമങ്ങളോട്‌ സംസാരിക്കവെയാണ്‌ ഒവൈസി 'ജയ്‌ ഹിന്ദ്‌' എന്ന്‌ പറഞ്ഞത്‌. ആര്‍ എസ് എസ്‌ നേതാവ്‌ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കവേയാണ് ഒവൈസി വിവാദ പ്രസ്താവന നടത്തിയത്. കഴുത്തില്‍ കത്തി വെച്ചാലും 'ഭാരത്‌ മാതാ കി ജയ്‌' വിളിക്കില്ലെന്നായിരുന്നു ഒവൈസിയുടെ പ്രസ്താവന.

സംഭവം വിവാദമായതോടെയാണ് തന്റെ പ്രസ്താവന മയപ്പെടുത്തി ഒവൈസി തന്നെ രംഗത്തെത്തിയത്. രാജ്യത്തെ അപമാനിച്ചു എന്ന്‌ ചൂണ്ടിക്കാട്ടി അലഹബാദ്‌ കോടതിയില്‍ ലഭിച്ച ഹര്‍ജിയെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു ഒവൈസി.

'എനിക്ക്‌ കോടതിയില്‍ വിശ്വസമുണ്ട്‌. കോടതി നിയമം നടപ്പിലാക്കും. ‘ജയ്‌ ഹിന്ദ്‌'- ഒവൈസി പറഞ്ഞു. ഹൈദരാബാദ്‌ എം പിയാണ്‌ ഒവൈസിക്ക്‌ എതിരെ സെക്ഷന്‍ 124എ പ്രകാരം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :