വെള്ളം ‘കുടിപ്പിക്കു’മെന്ന് അധികൃതര്‍; എടിഎം മാതൃകയില്‍ കുടിവെള്ളം വരുന്നു

ഹൈദരാബാദ്| Aparna Shaji| Last Modified ചൊവ്വ, 23 ഫെബ്രുവരി 2016 (14:10 IST)
ഹൈദരാബാദിലെ പൊതു ബൂത്തുകളിൽ ഇനി മുതൽ ശീതീകരിച്ച വെള്ളം വിൽക്കും. എടിഎം മാതൃകയിലാണ് സാധരണക്കാര്‍ക്ക് ഏറെ പ്രീയങ്കരമായ പുതിയ പദ്ധതി നടപ്പാക്കുക. ഒരു രൂപയ്‌ക്ക് ഒരു ലിറ്റർ ശീതികരിച്ച വെള്ളം ലഭ്യമാക്കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. തിങ്കളാഴ്‌ച ജലവിതരണ വിഭാഗവുമയി അധികൃതര്‍ നടത്തിയ
ചര്‍ച്ചയിലാണ് ഇത് പ്രാവർത്തികമാക്കുവാനുള്ള തീരുമാനമുണ്ടായത്.

ഹൈദരാബാദ് ജലവിതരണ സഭയും അഴുക്കുചാൽ ഭരണ സമിതി മാനേജിംഗ് ഡയറക്ടർ ബി ജനാർദ്ദനനും തമ്മില്‍ നടന്ന കൂടിക്കാഴ്‌ചയിലാണ് പുതിയ ആശയം രൂപീകരിച്ചത്. കുടിശികക്കാരിൽ നിന്നും ജലം ശേഖരിക്കുന്നതിനും ജനങ്ങൾക്കിടയിൽ
ജലത്തിന്റെ പ്രാധാന്യം സ്യഷ്ടിക്കുവാൻ സൗജന്യ വാഹനം വിതരണം ചെയ്യുന്നതിനും വനിത സ്വയം സഹായ സംഘടനയെ തെരഞ്ഞെടുക്കാനും തീരുമാനിച്ചു .

നാഗാർജുനസാഗർ, യെല്ലമ്പള്ളി എന്നിവടങ്ങളിൽ നിന്നുമാണ് പദ്ധതിക്കായി നഗരത്തിലെക്ക് ജലം എത്തിക്കുന്നത്. നഗരത്തിലെ ഭൂഗർഭജലം കുറയുന്നത് നിരീക്ഷിക്കുന്നതിനും മഴവെള്ളം ശേഖരിക്കുന്നതിന്റെ രൂപഘടനയും കർമ്മപദ്ധതിയിൽ രേഖപെടുത്തും.

പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനായി ലോഡ്ജ്, ഹോട്ടൽ, ഹോസ്റ്റ്ൽ, മറ്റ് സ്വകാര്യ- വാണിജ്യ സ്ഥാപനങ്ങളിലെയും ജല ബന്ധങ്ങൾ എത്രയും പെട്ടെന്ന് മാറ്റുവാൻ അധികൃതര്‍ നിര്‍ദേശം നല്‍കി. ഇതിൽ വീഴ്ച്ച വരുത്തിയാൽ ജോലിക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :