എതിര്‍ പ്രചരണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ സ്വന്തമായി സോഷ്യല്‍ മീഡിയ രൂപികരിക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
എതിര്‍ പ്രചരണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വന്തമായി സോഷ്യല്‍ മീഡിയ ടീമിനെ രൂപികരിക്കാന്‍ ഒരുങ്ങുകയാണ്. സര്‍ക്കാരിനെതിരെയുള്ള പ്രചരണങ്ങള്‍ക്ക് മറുപടി നല്‍കുകയും കൂടാതെ ഭരണകൂടത്തിന് അനുകൂലമായ പ്രചരണം നടത്തുന്നതിനും വേണ്ടിയാണ് സോഷ്യല്‍ മീഡിയ ടീമിനെ രൂപികരിക്കുന്നത്.

സര്‍ക്കാരിനെതിരെ ആരോപിക്കുന്ന അഴിമതി, കൈക്കൂലി, സ്ത്രീസുരക്ഷ എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ അനുകൂലമായ പ്രചരണം നടത്തുകയാണ് ഈ ടീമിന്‍റെ രുപീകരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിന്‍റെ കീഴിലായിരിക്കും സോഷ്യല്‍ മീഡിയ പ്രചരണ വകുപ്പ്. സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളില്‍ നിന്നുള്ള വിവരങ്ങളുടെ ഔദ്യോഗിക വിതരണ ശൃംഖലയായിട്ടും ഇതിനെ ഉപയോഗിക്കും.

അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ലോക്സഭ ഇലക്ഷനില്‍ സൈബര്‍ ലോകത്തെ ഏകോപിക്കാനും വേണ്ടി കൂടിയാണ് സര്‍ക്കാരിന്‍റെ ശ്രമം. ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സൈബര്‍ ലോകങ്ങളില്‍ സര്‍ക്കാരിന്‍റെ സാന്നിധ്യം ഉറപ്പിക്കാന്‍ ന്യൂമീഡിയ ടീം സജ്ജമാകും

വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി മനീഷ് തിവാരിയാണ് സോഷ്യല്‍ മീഡിയ ടീമിനെ രൂപികരിക്കുന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്. ഇപ്പോള്‍ ഭൌതികലോകവും സാങ്കല്പികമായ സൈബര്‍ ലോകവും ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. അതിനാല്‍ സൈബര്‍ ലോകത്തും സര്‍ക്കാരിന്‍റെ സാന്നിധ്യം ഉറപ്പ് വരുത്തുകയാണ് ഇത്കൊണ്ട് ഉദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :