ഉപഹാരങ്ങളുടെ പേരില്‍ പ്രതിഭാ പാട്ടീല്‍ വീണ്ടു വിവാദത്തില്‍

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
രാഷ്ട്രപതി സ്ഥാനം വഹിച്ചിരുന്ന കാലത്ത് നിരവധി വിവാദങ്ങളില്‍ അകപ്പെട്ട പ്രതിഭാ പാട്ടീല്‍ വീണ്ടും വിവാദത്തിലായി. പ്രതിഭയ്ക്ക് ലഭിച്ച ഉപഹാരങ്ങളെ ചൊല്ലിയാണ് ഇക്കുറി വിവാദം ഉടലെടുത്തിരിക്കുന്നത്.

നിയമപ്രകാരം രാഷ്ട്രപതി സ്ഥാനമൊഴിയുമ്പോള്‍ ഉപഹാരങ്ങള്‍ സര്‍ക്കാര്‍ ട്രഷറിക്ക് നല്‍കേണ്ടതുണ്ട്. എന്നാല്‍ രാഷ്ട്രപതിയായിരുന്ന കാലയളവില്‍ പ്രതിഭയ്ക്ക് ലഭിച്ച ഉപഹാരങ്ങള്‍ അവര്‍ നല്‍കിയത് മകന്റെ മ്യൂസിയത്തിലേക്കാണ്. മകനും കോണ്‍ഗ്രസ് എംഎല്‍എയുമായ രാജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ ഉടമസ്ഥതയില്‍ മഹാരാഷ്ട്രയിലെ അമരാവതിയിലുള്ള വിദ്യാഭാരതി മ്യൂസിയത്തിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.

2013 ജനുവരി 13-ന് മുമ്പ് ഉപഹാരങ്ങള്‍ പ്രതിഭ തിരികെ നല്‍കണം എന്നാണ് രാഷ്ട്രപതിഭവന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തനിക്ക് കിട്ടിയ ഉപഹാരങ്ങളെല്ലാം എപിജെ അബ്ദുള്‍ കലാം രാഷ്ട്രപതിസ്ഥാനം ഒഴിയുമ്പോള്‍ തിരികെ നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :