ബലാത്സംഗം: രാഷ്ട്രപതിയുടെ 2 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജീവപര്യന്തം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്‌ത കേസില്‍ രാഷ്ട്രപതിയുടെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഹര്‍പീത് സിംഗ്, സത്യന്ദര്‍ സിംഗ് എന്നിവരെയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്.

കുറ്റം ചെയ്‌തവര്‍ പട്ടാളക്കാരാണ്, സാധാരണക്കാരെ സംരക്ഷിക്കേണ്ട ഇവര്‍ ഒരു പാവം പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. തങ്ങളുടെ ശാരീരിക സുഖത്തിനായി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്‌തതിനാല്‍ ഇവര്‍ക്ക് മാപ്പ് നല്‍കാനാവില്ലെന്നും ആയതിനാല്‍ പ്രതികള്‍ക്ക് ജീവപര്യന്തമാണ് വിധിക്കുന്നതെന്നും കോടതി പറഞ്ഞു.

2003 ഒക്ടോബര്‍ 3-നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ 17കാരിയായ വിദ്യാര്‍ത്ഥിനിയെ രാഷ്ട്രപതി ഭവന്റെ അടുത്തുള്ള ബുദ്ധ ജയന്തി പാര്‍ക്കില്‍ വച്ച് പട്ടാളക്കാര്‍ പീഡിപ്പിക്കുകയായിരുന്നു. സഹപ്രവര്‍ത്തകരായ കുല്‍ദീപ് സിംഗും മനീഷ് കുമാറും ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്‌തത്.

കേസില്‍ പ്രതികളായ കുല്‍ദീപും മനീഷും രണ്ട് ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്നും കോടതി ആവശ്യപ്പെട്ടു. കീഴടങ്ങിയില്ലെങ്കില്‍ ഉടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :