ഉത്തരേന്ത്യയില്‍ തക്കാളിക്കും തീവില!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഉത്തരേന്ത്യയില്‍ തക്കാളിവിലയും കുത്തനെ ഉയര്‍ന്നു. ഡല്‍ഹിയില്‍ തക്കാളി കിലോയ്ക്ക് 70 രൂപയാണ്. കനത്ത മഴകാരണം രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ വിളവെടുപ്പ് കുറഞ്ഞതും ഇന്ധനവില വര്‍ദ്ധിച്ചതുമാണ് വിലകൂടാന്‍ കാരണമായതെന്ന് കരുതുന്നു.

ഉള്ളിവിലയ്ക്ക് പിന്നാലെ തക്കാളി വിലയും കുത്തനെ ഉയര്‍ന്നതിനാല്‍ പൂഴ്ത്തിവയ്പാണ് വിലവര്‍ദ്ധനവിന് മറ്റൊരു കാരണമായി പറയുന്നത്. നിലവില്‍ ഉളളി കിലോയ്ക്ക് 80 രൂപയാണ്. കഴിഞ്ഞ ആഴ്ച്ച, തക്കാളി കിലോക്ക് 40 രൂപയായിരുന്നത് 30 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിച്ചത്.

വിലനിയന്ത്രിക്കാന്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട് പക്ഷെ നടപടികള്‍ ഒന്നു എടുക്കുന്നുമില്ല നിലവിലുള്ള നടപടികള്‍ കൊണ്ട് ഫലം ഒന്നും കാണുന്നിമില്ലെന്നാണ് പരാതി.

ഉത്തരേന്ത്യന്‍ വിഭവങ്ങളില്‍ തക്കാളി ഒഴിച്ചുകൂടാന്‍ കഴിയാത്തതുകൊണ്ട് തന്നെ എത്ര വില കൂടിയാലും വാങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ് സാധാരണ ജനങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :