ഉള്ളിയടക്കം പച്ചക്കറികള്‍ക്ക് വില രൂക്ഷം; നാണ്യപ്പെരുപ്പം ഉയര്‍ന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 16 ഓഗസ്റ്റ് 2013 (09:09 IST)
PRO
ഉള്ളിയുടെയും മറ്റു പച്ചക്കറികളുടെയും വന്‍ വിലക്കയറ്റം മൂലം നാണ്യപ്പെരുപ്പം കുതിച്ചു. ജൂലൈയിലെ മൊത്ത സൂചിക മുന്‍കൊല്ലം ജൂലൈയിലേതിനേക്കാള്‍ 5.8% ഉയര്‍ന്നു.

നാണ്യപ്പെരുപ്പം 4-5 ശതമാനത്തിനപ്പുറം പോകരുതെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ വിലയിരുത്തിയിരുന്നു. ഇപ്പോഴത്തെ നിരക്ക്‌ ഫെബ്രുവരിയില്‍ 7.28% രേഖപ്പെടുത്തിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്‌. അരിക്കും മറ്റു ധാന്യങ്ങള്‍ക്കും ഉള്ളിപോലെ തന്നെ വില ഉയര്‍ന്നതാണ് പ്രധാനമായും നാണ്യപ്പെരുപ്പ് കൂടാനുള്ള കാരണം.

രൂപയുടെ മൂല്യം ഇടിയുന്നതിനാല്‍ ഇന്ധന വില ഉയരുന്നതും വിലക്കയറ്റം ഉയരാന്‍ കാരണമായതാണ് കണക്കാക്കുന്നത്. ജൂണില്‍ രേഖപ്പെടുത്തിയ വാര്‍ഷിക വിലക്കയറ്റം 4.86% ആയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :