ഇരുമ്പുസത്ത് ഗുളിക കഴിച്ച് അമ്പതോളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഗുവാഹാട്ടി| WEBDUNIA|
PRO
PRO
അസമില്‍ ഇരുമ്പുസത്ത് ഗുളിക കഴിച്ച് അമ്പതോളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായി. നല്‍ബാരി ജില്ലയിലെ കൊയ്താല്‍കുച്ചി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലായത്. ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ പദ്ധതിയുമായി ബന്ധപ്പെട്ടാണ് കുട്ടികള്‍ക്ക് ഇരുമ്പുസത്ത് ഗുളിക നല്‍കിയത്.

ഗുളിക കഴിച്ചതിനെത്തുടര്‍ന്ന് വയറുവേദനയും തലവേദനയും അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളെ അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒഴിഞ്ഞ വയറില്‍ ഗുളിക കഴിച്ചതാണ് വയറുവേദനയ്ക്ക് കാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ ' നാഷണല്‍ അയണ്‍ പ്ലസ് ഇനീഷ്യേറ്റീവ്' എന്ന പദ്ധതിയ്ക്ക് കീഴിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ അയണ്‍ ഗുളിക നല്‍കിത്തുടങ്ങിയത്. പത്തിനും പത്തൊമ്പത് വയസ്സിനുമിടയിലുള്ള കുട്ടികളിലെ രക്തക്കുറവ് പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :