ഛത്തീസ്ഗഡില്‍ ഉച്ചഭക്ഷണത്തില്‍ ചത്ത തേള്‍; 18 കുട്ടികള്‍ ആശുപത്രിയില്‍

റായ്പൂര്‍| WEBDUNIA|
PRO
സ്‌കൂളില്‍ വിളമ്പിയ ഉച്ചഭക്ഷണത്തില്‍ ചത്ത തേള്‍. ഭക്ഷണം കഴിച്ച 18 കുട്ടികളാണ് വിഷബാധയേറ്റ് ചികിത്സതേടിയത്. രാജ്യത്ത് കുട്ടികള്‍ക്കു വിളമ്പുന്ന ഉച്ചഭക്ഷണത്തില്‍ നിന്നു വീണ്ടും ഭക്ഷ്യവിഷബാധയേറ്റത് ഞെട്ടിച്ചിരിക്കുകയാണ്.

ഛത്തീസ്ഗഡിലെ ബലോദബസാര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. ഖമേറിയയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ സ്‌കൂളില്‍ വിളമ്പിയ ഉച്ചഭക്ഷണത്തില്‍ ചത്ത തേളിനെ കണ്ടെത്തിയത്.

ഭക്ഷണം കഴിച്ച 18 കുട്ടികള്‍ വിഷബാധയേറ്റ് ചികിത്സതേടി. ആറ്, എട്ട് ക്‌ളാസുകളില്‍ പഠിക്കുന്ന കുട്ടികളെയാണ് ചര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :