ഇരുപത്തിയൊന്നാം വയസ്സിൽ ജീവൻ വെടിഞ്ഞു പോയ പ്യൂമ വെളിച്ചമായത് ആറു പേർക്ക്

ഇരുപത്തിയൊന്നാം വയസ്സിൽ തങ്ങളുടെ പ്രിയപ്പെട്ട മകൾ തങ്ങളെ വേര്‍പിരിഞ്ഞു പോയിട്ടും തളരാതെ ഈ മാതാപിതാക്കൾ. മകളായ പുമ അപകടത്തിൽ മരണത്തെ പുൽകിയപ്പോൾ അവളുടെ അവയവങ്ങൾ ദാനം ചെയ്താണ് ഈ മാതാപിതാക്കൾ മാതൃകയായത്.

ചെന്നൈ, പ്യൂമ, ബംഗളൂരു Chennai, Puma, Bengluru
ചെന്നൈ| Joys Joy| Last Updated: തിങ്കള്‍, 13 ജൂണ്‍ 2016 (20:08 IST)
ഇരുപത്തിയൊന്നാം വയസ്സിൽ തങ്ങളുടെ പ്രിയപ്പെട്ട മകൾ തങ്ങളെ വേര്‍പിരിഞ്ഞു പോയിട്ടും തളരാതെ ഈ മാതാപിതാക്കൾ. മകളായ പുമ അപകടത്തിൽ മരണത്തെ പുൽകിയപ്പോൾ അവളുടെ അവയവങ്ങൾ ദാനം ചെയ്താണ് ഈ മാതാപിതാക്കൾ മാതൃകയായത്.

പുമയുടെ ശ്വാസകോശം, വൃക്കകൾ, ഹൃദയം, ത്വക്ക്, കണ്ണുകൾ എന്നിവയാണു ദാനം ചെയ്തത്. ബംഗളൂരുവിൽ കുടുംബപരമായ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്ന വഴിയിൽ ഉണ്ടായ അപകടത്തിൽ ആയിരുന്നു പുമയ്ക്ക്
ജീവൻ നഷ്ടമായത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണു അപകടത്തിനു കാരണമായത്.

പുമയുടെ മാതാപിതാക്കളും സഹോദരിയും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും പുമയുടെ തലയ്ക്ക് മാരകമായി പരുക്കേൽക്കുകയായിരുന്നു. കരൾ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി, കണ്ണുകളും ത്വക്കും ചെന്നൈയിലേക്ക് കൊണ്ടു പോയി. ഇളം പ്രായത്തിലെ
മരണത്തിന്റെ തണുപ്പ് പുല്‍കിയെങ്കിലും ആറ് പേർക്ക് പുതുജീവനേകിയാണു പുമ ഇഹലോകം വെടിഞ്ഞത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :