മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് സുരേഷ് റൈന മുങ്ങി; പൊങ്ങിയത് എവിടെയാണെന്ന് അറിയേണ്ടെ?

ഐ പി എല്‍ കഴിഞ്ഞതോടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റൈന സോഷ്യല്‍ മീഡിയയിലൊന്നും അത്ര സജീവമായിരുന്നില്ല. മുന്‍പൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന താരത്തെക്കുറിച്ച് മാധ്യമങ്ങളും അത്ര ശ്രദ്ധിച്ചിരുന്നില്ല.

ഹോളണ്ട്| rahul balan| Last Modified ശനി, 11 ജൂണ്‍ 2016 (15:50 IST)
ഐ പി എല്‍ കഴിഞ്ഞതോടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം സോഷ്യല്‍ മീഡിയയിലൊന്നും അത്ര സജീവമായിരുന്നില്ല. മുന്‍പൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന താരത്തെക്കുറിച്ച് മാധ്യമങ്ങളും അത്ര ശ്രദ്ധിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങള്‍ കണ്ടതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. റൈന ഇപ്പോള്‍ ഫിറ്റ്നെസ്സില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാനായി കുടുംബത്തിനൊപ്പം ഹോളണ്ടിലാണ്.

ഫിറ്റ്നെസ്സ് നിലനിര്‍ത്തുന്നതിന്റെ ഭാഗമായി സൈക്കിള്‍ റൈഡിലും ജിമ്മിലുമൊക്കെ സമയം ചിലവഴിക്കുകയാണ് റൈനയിപ്പോള്‍. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ‘ഒരു ദിവസം തുടങ്ങാനുള്ള ഏറ്റവും നല്ല വഴിയാണ് സൈക്കിള്‍ റൈഡ്. എന്റെ കൂടെ കൂടുന്നോ’- എന്ന വാചകവും ചിത്രത്തിന് താഴെ റൈന കുറിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :