ഇന്ത്യ വിലപിക്കുന്നവരുടെ നാട്: സൈനികരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് എന്തിനെന്ന് ഐഎഎസ് ഉദ്യോഗസ്ഥന്‍

അലീഗഢ്| WEBDUNIA|
PRO
PRO
രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ച സൈനികരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് എന്തിനാണെന്ന് ഐഎഎസ് ഉദ്യോഗസ്ഥന്‍. വിലപിക്കുന്നവരുടെ നാടാണ്. രാജ്യത്തിനു വേണ്ടി മരിക്കുന്നത് പട്ടാളക്കാരന്റെ കടമയാണ്. അവര്‍ മരിച്ചു കഴിഞ്ഞാല്‍ പെട്രോള്‍ പമ്പോ 50 ലക്ഷം രൂപയോ ലഭിക്കാതെ അന്തിമോപചാരം അര്‍പ്പിക്കാന്‍ പോലും കുടുംബം അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അലീഗഢ് ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് രൗട്ടേലയാണ് വിവാദപ്രസ്താവന നടത്തിയത്.

അമേരിക്കയുടെ 5000ത്തോളം സൈനികര്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടു. പക്ഷേ അവര്‍ ആരുടെയും കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തു വന്നതായി കാണാനാവില്ലെന്നും രൗട്ടേല പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :